Hivision Channel

ഐ എസ് ഐ മാര്‍ക്ക്; പാദരക്ഷാ നിര്‍മാണ മേഖലയിലെ ചെറുകിട സംരംഭകര്‍ക്ക് തിരിച്ചടിയാകും

രാജ്യത്ത് എല്ലാ വിഭാഗം ചെരുപ്പിനും ഏകീകൃത ഐ,എസ്.ഐ മാര്‍ക്ക് നിര്‍ബന്ധമാക്കിയത് പാദരക്ഷാ നിര്‍മാണ മേഖലയിലെ ചെറുകിട സംരംഭകര്‍ക്ക് തിരിച്ചടിയാകും. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ആണ് ഏകീകൃത ഐ.എസ്.ഐ മാര്‍ക്ക് നിര്‍ബന്ധമാക്കിയത്. ഹവായ് ചെരുപ്പുമുതല്‍ വിലകൂടിയ ബ്രാന്‍ഡഡ് പാദരക്ഷകള്‍ക്കുവരെ ഒരേ മാനദണ്ഡം നിശ്ചയിച്ചതാണ് പ്രതിസന്ധിക്ക് കാരണം.

ലക്ഷങ്ങള്‍ വിലവരുന്ന ലാബ് ടെസ്റ്റുകള്‍ നടത്തി വേണം ചെരുപ്പുകള്‍ വിപണിയിലെത്തിക്കാന്‍. ചെരുപ്പ് നിര്‍മിച്ചശേഷം ആയിരത്തില്‍ ഒന്ന് ടെസ്റ്റിന് വിധേയമാക്കണം. ഇതിന്റെ ലാബ് ഒരുക്കാന്‍ 50 ലക്ഷം രൂപവരെ ചെലവ് വരും. പുറത്ത് പരിശോധനക്ക് ഒരു ചെരുപ്പിന് 42,000 രൂപ ചെലവ് വരും. സ്പോര്‍ട്സ് ഷൂവിവിന് 95,000 രൂപയും. ഉല്‍പ്പാദന ചെലവും വ്യത്യസ്തമാണ്. എല്ലാത്തിനും ഒരേ മാനദണ്ഡം നിഷ്‌കര്‍ഷിക്കുന്നതിനാല്‍ കുറഞ്ഞ ചെലവില്‍ പാദക്ഷകള്‍ നിര്‍മിക്കാനാവില്ല.

ചെരുപ്പിന്റെ കനം, വീതി, ബട്ടന്റെ അളവ്, സ്റ്റോപ്പ് ബ്രോക്കിങ് എന്നിവക്കെല്ലാം നിശ്ചിത മാനദണ്ഡം നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇതോടെ വ്യത്യസ്ത ആവശ്യം മുന്‍നിര്‍ത്തിയുള്ള നിര്‍മാണം അസാധ്യമാകും. നിലവില്‍ മൂന്നോ നാലോ പരിശോധന വേണ്ടിടത്ത് പുതിയ നിയമമനുസരിച്ച് 16 എണ്ണം നടത്തണം. സ്പോര്‍ട്സ് ഷൂവിന് ഇത് 42 എണ്ണമാണ്. ഇന്ത്യയിലെ പാദരക്ഷ വ്യവസായികളില്‍ 75 ശതമാനവും അസംഘടിത മേഖലയിലാണ്. 44.2 ലക്ഷം പേരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്.

Leave a Comment

Your email address will not be published. Required fields are marked *