
കണ്ണൂര്‍ കാട്ടാമ്പള്ളിയിലെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചിറക്കല്‍ കീരിയാട് സ്വദേശി റിയാസാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് റിയാസിന് കുത്തേറ്റത്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഓടി രക്ഷപ്പെട്ടു
മദ്യപാനത്തിനിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ശേഷം ബാറിന് പുറത്തിറങ്ങിയ റിയാസിനെ മൂന്നുനിരത്ത് സ്വദേശിയായ നിഷാന്‍ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.














