
പുന്നാട്: മണിപ്പൂരിലെ വര്‍ഗ്ഗീയ കലാപങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് പുന്നാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുന്നാട് ടൗണില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.ഐ.(എം) ഏരിയ കമ്മിറ്റി അംഗം പി.പി. അശോകന്‍ ഉദ്ഘാടനം ചെയ്തു. പി.പി.മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. ആദിവാസി ക്ഷേമസമിതി കണ്ണുര്‍ ജില്ലാ സെക്രട്ടറി കെ.മോഹനന്‍, എന്‍.വി രവിന്ദ്രന്‍, പി.പ്രകാശന്‍, എന്‍.രാജന്‍ എന്നിവര്‍ സംസാരിച്ചു.














