
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജൂണ്‍ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. ഇന്നലെ രാത്രിയാണ് ശമ്പളം നല്‍കിയത്. 30 കോടി സര്‍ക്കാര്‍ ഫണ്ടും, 8.4 കോടി രൂപ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റുമെടുത്താണ് തുക കണ്ടെത്തിയത്. രണ്ടാം ഗഡു നല്‍കേണ്ട തീയതി ഇന്നാണെങ്കിലും അത് ഇനിയും വൈകുമെന്നാണ് വിവരം. ശമ്പളം വൈകിയതില്‍ ശക്തമായ സമരത്തിലായിരുന്നു ജീവനക്കാര്‍. ഇന്നലെ കോര്‍പറേഷന്‍ സിഎംഡി ബിജു പ്രഭാകറിന്റെ വീട്ടിലേക്ക് ഐഎന്‍ടിയുസി തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയിരുന്നു. ചീഫ് ഓഫീസിന് മുന്നില്‍ സിഐടിയു, ബിഎംഎസ് സംഘടനകളും പ്രതിഷേധിച്ചിരുന്നു.
അതേസമയം കെഎസ്ആര്‍ടിസി സിഎംഡി അവധിയില്‍ പ്രവേശിച്ചേക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ അവധിയില്‍ ും.അതിനു മുന്നോടിയായി ഇന്ന് വൈകിട്ട് ആറു മുതല്‍ ജനങ്ങളോട് കാര്യങ്ങള്‍ തുറന്നു പറയും.കെ എസ് ആര്‍ ടി സി ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയായിരിക്കും വെളിപ്പെടുത്തല്‍.അഞ്ച് എപ്പിസോഡുകളിലൂടെയാണ് വിവരണം ഉണ്ടാകുക.കെഎസ്ആര്‍ടിസിയുടെ വരവ് ചെലവ് കണക്കുകള്‍ അദ്ദേഹം അവതരിപ്പിക്കും.














