Hivision Channel

കുനിത്തല ശ്രീനാരായണ കലാവേദിയുടെ ആഭിമുഖ്യത്തില്‍ വിജയാരവം സംഘടിപ്പിച്ചു

കുനിത്തല: ശ്രീനാരായണ കലാവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിജയാരവം പരിപാടിയില്‍ എസ്എസ്എല്‍സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു. ശ്രീനാരായണഗുരു മഠം പ്രസിഡണ്ട് സുരേഷ് നന്ത്യത്ത് ഉദ്ഘാടനം ചെയ്തു. കളത്തില്‍ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ബാബു മാസ്റ്റര്‍ അനുമോദന പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ സി യമുന, പി നാണു എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പുരുഷോത്തമന്‍ നരോത്ത്, ജയചന്ദ്രബോസ്, ചന്ദ്രമതി ടീച്ചര്‍, രാജന്‍ മാസ്റ്റര്‍, സുജിത്ത് പേരാവൂര്‍, രവീന്ദ്രന്‍ വാച്ചാലി എന്നിവര്‍ സംസാരിച്ചു. ചാത്തോത്ത് അനന്തന്‍ സ്മാരക എന്റോവ്‌മെന്റ് വിതരണം സി ഭരതനും നന്ത്യത്ത് അശോകന്‍ സ്മാരക എന്റോവ്മെന്റ് വിതരണം അതുല്‍ അശോകും മുഴുവന്‍ വിജയികള്‍ക്കുമുള്ള തേജ് ഫാന്‍സി & സ്റ്റേഷനറി സ്‌നേഹസമ്മാനം മങ്ങാടന്‍ ശ്രീധരനും വിതരണം ചെയ്തു. തുടര്‍ന്ന് പാട്ടുപെട്ടി സംഘത്തിന്റെ ഗാനമേളയും അരങ്ങേറി.

Leave a Comment

Your email address will not be published. Required fields are marked *