
കോഴിക്കോട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി തട്ടിപ്പ് നടന്ന സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍. നഷ്ടമായ 40,000 രൂപ കേരളാ പൊലീസിന്റെ സൈബര്‍ വിഭാഗം കണ്ടെത്തി. മഹാരാഷ്ട്ര രത്‌നാകര്‍ ബാങ്കിലാണ് പണം കണ്ടെത്തിയത്. അകൗണ്ട് കേരളാ പൊലീസ് ഇടപെട്ട് ബ്ലോക്ക് ചെയ്തു. പ്രതിയെ കണ്ടെത്താന്‍ കോഴിക്കോട് സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. നാല് ജിയോ ട്രാന്‍സാക്ഷനുകളായിട്ടാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ അക്കൗണ്ടിലേക്ക് പണമെത്തിയതെന്നും പൊലീസ് കണ്ടെത്തി. പൊലീസ് കത്ത് നല്‍കിയാല്‍ പണം നഷ്ടപ്പെട്ടയാള്‍ക്ക് തിരിച്ചു കിട്ടും.














