Hivision Channel

ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരത്തിന് രാഹുല്‍ ഗാന്ധി എത്തും

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരത്തിന് രാഹുല്‍ ഗാന്ധി എത്തും. നാളെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ വൈകിട്ട് 3.30നാണ് ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

ഉമ്മന്‍ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയില്‍ ഒരുക്കുന്നത് പ്രത്യേക കല്ലറയാണ്. ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവ നേതൃത്വം നല്‍കും. ‘കരോട്ട് വള്ളകാലില്‍’ കുടുംബ കല്ലറ നിലനില്‍ക്കേയാണ് ഉമ്മന്‍ചാണ്ടിക്കായി പ്രത്യേക കല്ലറ ഒരുങ്ങുന്നത്. വൈദികരുടെ കല്ലറയോട് ചേര്‍ന്നാണ് പ്രത്യേക കല്ലറ.അദ്ദേഹത്തിന്റെ സേവനത്തിന് ആദര സൂചകമായിട്ടാണ് മാനേജ്‌മെന്റിന്റെ തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *