Hivision Channel

തൃശൂരില്‍ വയോധിക ദമ്പതികളെ വെട്ടിക്കൊന്ന ചെറുമകന്‍ പിടിയില്‍

തൃശൂരില്‍ വയോധിക ദമ്പതികളെ വെട്ടിക്കൊന്ന ചെറുമകന്‍ പിടിയില്‍. തൃശൂര്‍ പുന്നയൂര്‍ക്കുളം വടക്കേക്കാട് വൈലത്തൂരില്‍ ഇന്നലെ രാത്രിയായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്. പനങ്ങാവില്‍ അബ്ദുല്ല (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ചെറുമകന്‍ അക്മനെ (27) പൊലീസ് പിടികൂടി.

അക്മല്‍ മയക്ക് മരുന്നിന് അടിമയായിരുന്നുവെന്നും അതിന് പണം കണ്ടെത്താന്‍ സ്ഥിരമായി മുത്തശ്ശനോടും മുത്തശ്ശിയോടും വഴക്ക് ഉണ്ടാക്കുമെന്നും വാര്‍ഡ് മെമ്പര്‍ ഖാലിദ് ഉള്‍പ്പടെയുള്ള നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. അത്തരമൊരു വഴക്കായിരിക്കും കുറ്റകൃത്യത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും അതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കൂ എന്നും പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *