
ഇരിട്ടി: ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ കേരള താരങ്ങളായ അലീന ബിജോയി, അര്‍ഷാ മനു, ഷാനറ്റ് ഷാജി, അനീറ്റ മരിയ ബെന്‍, ക്ലയര്‍ ബോബി എന്നീ താരങ്ങള്‍ക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അധ്യാപകരും പിടിഎ പ്രതിനിധികളും ചേര്‍ന്ന് സ്വീകരണം നല്‍കി. തമിഴ്‌നാട്ടില്‍ വെച്ച് നടന്ന ദേശീയ വനിതാ വടംവലി മത്സരത്തില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് കുന്നോത്ത് സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 4 പെണ്‍കുട്ടികളും അണ്ടര്‍ 17 ല്‍ എടൂര്‍ സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒരു പെണ്‍കുട്ടിയുമാണ് കേരളത്തിന് വേണ്ടി മത്സരിച്ചത്.














