
അത്യാധുനിക സൗകര്യങ്ങളോടുകൂടുയ ഹൈബ്രിഡ് ബസുകള്‍ പുറത്തിറക്കാനൊരുങ്ങി കെഎസ്ആര്‍ടിസി സ്വിഫ്റ്റ്. ചിങ്ങം ഒന്നിന് സര്‍വീസ് ആരംഭിക്കാനിരിക്കുന്ന രണ്ട് ഹൈബ്രിഡ് ബസുകള്‍ തിരുവനന്തപുരത്ത് എത്തി. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോട്ടേക്കും തിരിച്ചും സര്‍വീസ് നടത്തുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
ഇതാദ്യമായാണ് സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ സീറ്റകള്‍ അടങ്ങിയ ഹൈബ്രിഡ് ബസുകള്‍ കെ.എസ്.ആര്‍.ടി.സിയുടെ ഭാഗമാകുന്നത്. 42 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ബസില്‍ 15 സ്ലീപ്പര്‍ ബര്‍ത്തുകളും 27 സെമി സ്ലീപ്പര്‍ സീറ്റുകളും ഉണ്ട്. അത്യാധുനിക സൗകര്യങ്ങളാണ് ബസില്‍ ഉള്ളത്. ഓരോ സീറ്റിലും പ്രത്യേകം ചാര്‍ജിംഗ് പോയിന്റുകളും ലൈറ്റുകളും ഉണ്ട്. ഓണ്‍ലൈന്‍ ബസ് ട്രാക്കിംഗ് സംവിധാനം, നിരീക്ഷണ ക്യാമറകള്‍, അനൗണ്‍സ്മെന്റ് സംവിധനം അങ്ങനെ നീളുന്നു പ്രത്യേകതകള്‍. പദ്ധതി വിജയിച്ചാല്‍ കൂടുതല്‍ ബസുകള്‍ വാങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.














