Hivision Channel

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 ഉദ്ഘാടനം ഏഴിന്

അഞ്ച് വയസുവരെയുള്ള കുട്ടികളില്‍ വാക്സിന്‍ എടുക്കാത്തതോ ഭാഗികമായി എടുത്തിട്ടുള്ളതോ ആയവരെ പൂര്‍ണ വാക്സിനേഷനിലേക്ക് എത്തിക്കുന്നതിനായി നടപ്പാക്കുന്ന മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് ഏഴിന് ജില്ലാ ആശുപത്രിയില്‍
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിക്കും. റൗണ്ട്-1 ആഗസ്റ്റ് ഏഴ് മുതല്‍ 12 വരെ, റൗണ്ട്-2 സെപ്റ്റംബര്‍ 11 മുതല്‍ 16 വരെ, റൗണ്ട്-3 ഒക്ടോബര്‍ ഒമ്പത് മുതല്‍ 14 വരെ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് യജ്ഞം നടത്തുന്നത്. വാക്സിനെടുക്കാത്ത കുട്ടികള്‍ക്ക് അവരുടെ പരിധിയിലെ ആരോഗ്യ സ്ഥാപനങ്ങളെ സമീപിച്ച് അടിയന്തരമായി വാക്സിന്‍ നല്‍കണം.

Leave a Comment

Your email address will not be published. Required fields are marked *