Hivision Channel

ഉളിയില്‍-തില്ലങ്കേരി റോഡില്‍ ഓവുചാല്‍ നിര്‍മ്മാണം പാതിവഴിയില്‍;എസ്. ഡി. പി. ഐ നിവേദനം നല്‍കി

ഇരിട്ടി:ഉളിയില്‍- തില്ലങ്കേരി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഓവുചാലിന് മുകളില്‍ സ്ലാബ് ഇല്ലാത്തത് കാരണം
നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ട് നേരിടുകയാണ്.വലിയ വാഹനങ്ങള്‍ പോകുന്ന സമയങ്ങളില്‍ റോഡരികില്‍ മാറി നില്‍ക്കാന്‍ പോലും ഇടമില്ലാതെ ബുദ്ധിമുട്ടുകയാണ് യാത്രക്കാര്‍.ഇതേ തുടര്‍ന്നാണ് ഉളിയില്‍ ടൗണ്‍ മുതല്‍ മജ്ലിസ് വരെയുള്ള ഭാഗങ്ങളില്‍ ഓവുചാലിന് മുകളില്‍ സ്ലാബിട്ട് വിദ്യാര്‍ത്ഥികളുടെയും കാല്‍നടയാത്രക്കാരുടെയും യാത്ര പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്. ഡി. പി. ഐ ഉളിയില്‍ ബ്രാഞ്ച് പ്രസിഡന്റ് റംഷാദിന്റെ നേതൃത്വത്തില്‍ പൊതുമരാമത്തു ഓഫീസര്‍ക്ക് നിവേദനം നല്‍കിയത്.
നസീര്‍ സി എം, താജുദ്ധീന്‍, ഫിറോസ് എന്നിവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *