Hivision Channel

ഇരിട്ടി ഐ.ഐ.എം.എ എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഇരിട്ടി: ഐ.ഐ.എം.എ എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാനാധ്യാപിക എം.പി റഹീന പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പി ടി എ പ്രസിഡന്റ് കെ വിജയന്‍ അധ്യക്ഷത വഹിച്ചു.സ്റ്റാഫ് പ്രതിനിധികളായ ഹന്നത്ത് എം, അഷ്‌ക്കറലി സി.പി, ഷംന മോള്‍, ഷീബ എന്നിവര്‍ സംസാരിച്ചു. പതാക നിര്‍മാണം, പോസ്റ്റര്‍ നിര്‍മാണം, ദേശഭക്തി ഗാന മത്സരം, പ്രസംഗം തുടങ്ങി കുട്ടികളുടെ പരിപാടികളും നടന്നു. തുടര്‍ന്ന് പായസ വിതരണം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *