Hivision Channel

ഗ്രോട്ടോ തീ വെച്ച് നശിപ്പിക്കാന്‍ ശ്രമിച്ച സംഭവം;മതസൗഹാര്‍ദ്ദത്തിന് എതിരെയുള്ള വെല്ലുവിളിയാണെന്ന് എടൂര്‍ മേഖല ഫൊറോന കൗണ്‍സില്‍

ഇരിട്ടി:തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള കാക്കയങ്ങാട് ഉളീപടിയിലുള്ള വിശുദ്ധ യൂദാശ്ലീഹായുടെ തീര്‍ത്ഥാടന കേന്ദ്രത്തിലെ ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും തീയിട്ട സംഭവം മലയോര ജനതയുടെ മതസൗഹാര്‍ദ്ദത്തിന് എതിരെയുള്ള വെല്ലുവിളിയാണെന്ന് എടൂര്‍ മേഖല ഫൊറോന കൗണ്‍സില്‍.നാടിന്റെ മതമൈത്രിയും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും കുറ്റക്കാരെ കണ്ടെത്തി ശക്തമയ നടപടി സ്വീകരിക്കണമെന്നും എടൂര്‍ ഫൊറോന കൗണ്‍സില്‍ ആവശ്യപ്പെട്ടു.യോഗത്തില്‍ ഫൊറോന വികാരി ഫാദര്‍ തോമസ് വടക്കേമുറി, ഫൊറോന പ്രസിഡണ്ട് മാത്യുകുട്ടി പന്തപ്ലാക്കല്‍, ഫാദര്‍ ജോര്‍ജ് കളപ്പുരയ്ക്കല്‍, സെക്രട്ടറി വിപിന്‍ തോമസ്, ബിജി കലമറ്റം, റോണിറ്റ് തോമസ്, ജിമ്മി അന്തിനാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *