കേളകം:അടക്കാത്തോട് ശാന്തിഗിരി റോഡില്‍ അരുവിക്കര സ്റ്റോപ്പില്‍ അടുക്കോലില്‍ ബേബിയുടെ സ്മരണയ്ക്കായി കുടുംബാംഗങ്ങള്‍ നിര്‍മ്മിച്ചു നല്കിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ബേബിയുടെ ഭാര്യ മറിയാമ്മയുടെയും കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പേരാവൂര്‍ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) സി എം ജയിംസ് നിര്‍വ്വഹിച്ചു. മക്കളായ ലാലി, ലീല, ലാലു, ലൗലി , ലിബി, ലാന്റേഷ്, ലിറ്റി, ലിജോ, മരുമക്കളായ ഗോഷ് റെജി, ലാലു ബെന്‍സണ്‍, ഷോണ്‍ , ആല്ബിന് എന്നിവര്‍ സന്നിഹിതരായിരുന്നു.