Hivision Channel

കോഴിക്കോട് കോര്‍പ്പറേഷന്റെ മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തം

കോഴിക്കോട് കോര്‍പ്പറേഷന്റെ മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ തീപിടിത്തം. അപകടം കോര്‍പ്പറേഷന്റെ അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍. ഭട്ട് റോഡിലെ മാലിന്യ സംസ്‌കരണകേന്ദ്രത്തിലാണ് ഞായറാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. നഗരത്തിലെയും സമീപപ്രദേശങ്ങളിലും അഗ്‌നിരക്ഷാസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിലാണ് ഞായറാഴ്ച രാവിലെ തീപ്പിടിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപ്പിടിച്ചതിനാല്‍ വലിയതോതില്‍ പുകയും ഉയരുന്നുണ്ട്. തീയണയ്ക്കാനുള്ള അഗ്‌നിരക്ഷാ സേനയുടെ ശ്രമങ്ങള്‍ തുടരുകയാണ്. 10 ഫയര്‍ഫോഴ്‌സ് യുണീറ്റുകള്‍ അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *