ഇരിട്ടി: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗവേഷക വിദ്യാര്‍ത്ഥി മരിച്ചു.ഉളിക്കല്‍ കോക്കാടിലെ ഗൗരി സദനത്തില്‍
റിട്ട. അധ്യാപകന്‍ രാമചന്ദ്രന്‍ മാസ്റ്ററുടെയും, ഉളിക്കല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പടുവിലാന്‍ ഗൗരി ടീച്ചറുടെയും മകന്‍ പി.ആശിഷ് ചന്ദ്ര (26) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
ജൂനിയര്‍ റിസേര്‍ച്ച് ഫെല്ലോഷിപ്(ജെ ആര്‍ ഫ്) നേടി
ഫിസിക്‌സില്‍ പി എച്ച് ഡി വിദ്യാര്‍ത്ഥിയായിരുന്നു പി. ആശിഷ് ചന്ദ്ര.വ്യാഴാഴ്ച രാവിലെ ഉളിക്കല്‍ കോക്കാടിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം 10 മണിക്ക് പരിക്കളം കയനിയില്‍ തറവാട്ട് വീട്ടുവളപ്പില്‍ സംസ്‌കരിക്കും