Hivision Channel

കളമശേരി സ്‌ഫോടനം; പ്രതി ഡൊമനിക് മാര്‍ട്ടിന്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു

കളമശേരി സ്‌ഫോടനത്തിന് പിന്നില്‍ ഡൊമനിക് മാര്‍ട്ടിന്‍ എന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെ കളമശേരിയിലേക്ക് ചോദ്യം ചെയ്യലിനായി എത്തിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഡൊമിനിക് മാര്‍ട്ടിന്‍ ഏറ്റെടുത്തതായുള്ള ഫേസ്ബുക്ക് വീഡിയോ പുറത്തുവന്നിരുന്നു. സ്‌ഫോടനത്തിന് ശേഷം ഫേസ്ബുക്ക് ലൈവില്‍ സ്‌ഫോടനം നടത്താനുള്ള കാരണം വിശദീകരിച്ച മാര്‍ട്ടിന്‍ തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. എറണാകുളം തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍.

താന്‍ ചൂണ്ടിക്കാണിച്ച തെറ്റുകള്‍ സഭ തിരുത്താന്‍ തയ്യാറാകാത്തതുകൊണ്ടാണ് സ്‌ഫോടനം നടത്തിയെന്നാണ് മാര്‍ട്ടിന്‍ സ്‌ഫോടനത്തിന് ശേഷം ഫേസ്ബുക്കില്‍ പങ്കുവെച്ച ലൈവ് വീഡിയോയില്‍ പറയുന്നു. മാര്‍ട്ടിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തമ്മനത്തെ വീട്ടിലെത്തി ഭാര്യയുടെ മൊഴിയെടുത്തുകൊണ്ടിരിക്കുകയാണ്. തമ്മനത്തെ വാടക വീട്ടിലാണ് ഡൊമനിക് മാര്‍ട്ടിനും ഭാര്യയും താമസിക്കുന്നത്.

സ്‌ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടു. യഹോവാ സാക്ഷികള്‍ രാജ്യദ്രോഹ സംഘടനയെന്ന് ആറു വര്‍ഷം മുന്‍പ് തിരിച്ചറിഞ്ഞുവെന്നും മറ്റുള്ളവര്‍ എല്ലാം നശിച്ചുപോകുമെന്നാണ് അവരുടെ പ്രചാരണമെന്നും തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കില്‍ സാധാരണക്കാര്‍ പ്രതികരിക്കുമെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *