ദുബായ് അൽവാസൽ സ്റ്റേഡിയത്തിൽ വെച്ച് ഒക്ടോബർ 27 മുതൽ 29 വരെ നടന്ന ഇന്റർ നാഷ്ണൽ മാസ്റ്റേഴ്സ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രഞ്ജിത്ത് മാക്കുറ്റിക്ക് മൂന്ന് മെഡൽ.1500 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ മെഡലും 5000 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലും,10000 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡലും സ്വന്തമാക്കി തന്റെ ആദ്യ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ മെഡൽ വാരിക്കൂട്ടി പേരാവൂർ ജനതയക്ക് അഭിമാനം ആയിമാറിയിരിക്കുയാണ് രഞ്ജിത് മാക്കുറ്റി. പേശി വലിവിനെ തുടർന്ന് 800 മീറ്റർ ഓട്ടത്തിലും,4400 റിലേയിലും പങ്കെടുക്കാൻ കഴിഞ്ഞില്ല.നിരവധി ഇന്റർ നാഷ്ണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല എന്നാൽ ഈകുറി സഹപാടികളുടെയും നാട്ടുകാരുടെയും പിന്തുണയിൽ ആണ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ രഞ്ജിത് ദുബായിലും മെഡൽ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ 3 മെഡൽ നേടാൻ കഴിഞ്ഞതും, ഇന്ത്യക്കായി കളിക്കാൻ കഴിഞ്ഞതിലും അഭിമാനിക്കുന്നു എന്നും, ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നത് തന്റെ വലിയ സ്വപനം ആയിരുന്നു എന്നും രഞ്ജിത് പറഞ്ഞു.നിരവധി സംസ്ഥാന, ദേശിയ മെഡൽ രഞ്ജിത് നേടിയിട്ടുണ്ട്. പേരാവൂർ ചെവിടിക്കുന്ന് സ്വദേശി ആണ് മാക്കുറ്റി അനന്തൻ, നാരായണി ദമ്പതികളുടെ മകൻ ആണ് ഭാര്യ രമ്യാ, ദേശിയ അമ്പെയത് താരങ്ങൾ ആയ അനുരഞ്ജ്, അനുനന്ദ് മക്കൾ ആണ്.