കാസര്‍ഗോട് ചിറ്റാരിക്കലില്‍ സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് ദളിത് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.ഒക്ടോബര്‍ 19ന് നടന്ന സംഭവത്തിനു ശേഷം നാണക്കേട് കൊണ്ട് സ്‌കൂളില്‍ പോയിട്ടില്ലെന്ന് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടി പറഞ്ഞു.
മുടി വെട്ടാതെ ക്ലാസിലെത്തിയ ദളിത് ആണ്‍കുട്ടിയുടെ മുടി സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് മുറിച്ചെന്നാണ് പരാതി. ചിറ്റാരിക്കല്‍ കോട്ടമല മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ യുപി സ്‌കൂളിലാണ് സംഭവം.പ്രധാനാധ്യാപിക ഷേര്‍ളിക്കെതിരെയാണ് പരാതി.
പ്രധാനാധ്യാപിക ഷേര്‍ളിക്കെതിരെ പട്ടികജാതി / പട്ടിക വര്‍ഗ അതിക്രമം തടയല്‍, ബാലാവകാശ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി വൈ എസ് പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
വിദ്യാര്‍ഥിയുടെ മുടി മുറിപ്പിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.