Hivision Channel

ഗുരുവായൂര്‍ ഏകാദശി ഇന്ന്

വൃശ്ചികത്തിലെ ഗുരുവായൂര്‍ ഏകാദശി ഇന്ന്.ദശമിദിനമായ ഇന്നലെ പുലര്‍ച്ചെ തുറന്ന നട ഏകാദശിയും കഴിഞ്ഞ് ദ്വാദശിദിനമായ നാളെ രാവിലെ ഒന്‍പതിന് മാത്രമേ അടയ്ക്കൂ. 53 മണിക്കൂറോളമാണ് നട തുറന്നിരിക്കുക. തുടര്‍ച്ചയായി ക്ഷേത്രനട തുറന്നിരിക്കുന്നതും ഈ ദിവസങ്ങളില്‍ മാത്രമാണ്.

ഏകാദശി ദിനമായ ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശനത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ വിഐപി ദര്‍ശനം ഉണ്ടാകില്ല. വരി നില്‍ക്കുന്ന ഭക്തരെയും നെയ് വിളക്ക് വഴിപാടുകാരെയും മാത്രമായിരിക്കും പ്രവേശിപ്പിക്കുക.

വാകച്ചാര്‍ത്ത്, ഉഷ:പൂജ, എതിര്‍ത്ത് പൂജ, ശീവേലി, നവകാഭിഷേകം, പന്തീരടി പൂജ, ഉച്ചപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവയാണ് ഇന്നത്തെ പ്രധാന പൂജകള്‍. പ്രദക്ഷിണം, ചോറൂണ് എന്നിവയ്ക്കു ശേഷം ദര്‍ശനം അനുവദിക്കില്ല.

ഏകാദശി ദിവസം രാത്രിയോടുകൂടി കൂത്തമ്പലത്തില്‍ ദ്വാദശി സമര്‍പ്പണവും നടക്കും. ഏകാദശി നോറ്റ് ദ്വാദശിപ്പണം സമര്‍പ്പിച്ച് മഹാബ്രാഹ്മണരുടെ അനുഗ്രഹം തേടണം. ഇതിനെയാണ് ദ്വാദശിപണ ചടങ്ങ് എന്ന് പറയുന്നത്. ത്രയോദശിയോട് കൂടി ഏകാദശി ചടങ്ങുകള്‍ അവസാനിക്കും.

Leave a Comment

Your email address will not be published. Required fields are marked *