
ഇരിട്ടി:ക്രിസ്തുമസ് – ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മട്ടന്നുര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ലോതര്‍ എല്‍ പെരേരയുടെ നേതൃത്വത്തില്‍ ചാവശ്ശേരി മേഖലയില്‍ നടത്തിയ പരിശോധനയില്‍ 41 ഗ്രാം മെത്താംഫിറ്റമിനുമായി 2 പേര്‍ അറസ്റ്റില്‍ . ഉളിയില്‍ സ്വദേശി അല്‍ഫജര്‍ വീട്ടില്‍ തന്‍സീര്‍. കെ, പഴശ്ശിമൂളിയില്‍ വീട്ടില്‍ കെ റൗഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്ത് എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തത്. പ്രിവന്റീവ് ഓഫീസര്‍മാരായ ഉത്തമന്‍ കെ, സുലൈമാന്‍ പി.വി,പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ് ) സതീഷ് വിളങ്ങോട്ട് ഞാലില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായറാഗില്‍ കെ കെ, ബെന്‍ഹര്‍ കോട്ടത്ത് വളപ്പില്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.














