
ഇരിട്ടി: കര്‍ഷക സംഘം ഇരിട്ടി ഏരിയ സമ്മേളനം വിളമനയില്‍ വച്ച് നടന്നു.സംസ്ഥാന കമ്മിറ്റി അംഗം ടി.എം ജോഷി ഉദ്ഘാടനം ചെയ്തു. വി സാവിത്രി അധ്യക്ഷയായി. ഉത്തമന്‍ കല്ലായി, കെ.എ ദാസന്‍, പി പ്രകാശന്‍, സി.വി മാലിനി, കമല ശ്രീധരന്‍, കെ ശ്രീധരന്‍, എന്‍ അശോകന്‍, എം.എസ് അമര്‍ജിത്ത് എന്നിവര്‍ സംസാരിച്ചു.














