കോതമംഗലം(എറണാകുളം): നേര്യമംഗലം അഞ്ചാംമൈലില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. അഞ്ചാംമൈല്‍ കരിനെല്ലിക്കല്‍ ബാലകൃഷ്ണന്റെ ഭാര്യ ജലജ(39)യാണ് കൊല്ലപ്പെട്ടത്.ശനിയാഴ്ച രാത്രിയാണ് ജലജയെ ബാലകൃഷ്ണന് കൊലപ്പെടുത്തിയതെന്നാണ് വിവരം. സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതി ബാലകൃഷ്ണനെ വീട്ടില്‍നിന്നും കസ്റ്റഡിയിലെടുത്തു.