Hivision Channel

പൂരം വെടിക്കെട്ട് ആസ്വദിക്കാന്‍ പുതിയ ക്രമീകരണങ്ങള്‍ വരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

പൂരം വെടിക്കെട്ട് ആസ്വദിക്കാന്‍ പുതിയ ക്രമീകരണങ്ങള്‍ വരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.ദൂരപരിധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കളക്ട്രേറ്റില്‍ യോഗം ചേരും.പെസോ ഉദ്യോഗസ്ഥരെ വിളിപ്പിച്ച് തൃശൂരില്‍ ഇന്ന് പ്രത്യേക യോഗം വിളിച്ചു.കലക്ടറും കമ്മീഷണറും ദേവസ്വം ഭാരവാഹികളും പങ്കെടുത്തു.വെടിക്കെട്ട് പഴയ പോലെ ആസ്വദിക്കാന്‍ ആളുകള്‍ക്ക് കഴിയണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഹൈകോടതിയുടെ അനുമതി വാങ്ങണം. ഇതിനായി പുതിയ റിപ്പോര്‍ട്ട് നല്‍കും. സ്വരാജ് റൗണ്ടിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ വെടിക്കെട്ട് ആസ്വദിക്കാന്‍ ആളെ നിര്‍ത്താനാണ് ശ്രമം.വെടിക്കെട്ട് പുരയും സ്വരാജ് റൗണ്ടും തമ്മിലുള്ള അകലം ക്രേന്ദ്ര മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചക്കഴിഞ്ഞ് പരിശോധിക്കും.

Leave a Comment

Your email address will not be published. Required fields are marked *