Hivision Channel

സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; സഹയാത്രികന് പരിക്ക് 

ചാലക്കുടി (തൃശ്ശൂര്‍): കൂടപ്പുഴ റോഡില്‍ വര്‍ക്ക് ഷോപ്പുകള്‍ക്ക് സമീപം ബൈക്ക് സ്വകാര്യബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു.പുളിയിലപ്പാറ വടക്കന്‍ അജിയുടെ മകന്‍ ഡെല്‍ജൊ (18) ആണ് മരിച്ചത്. വെറ്റിലപ്പാറ പുത്തന്‍ വീട്ടില്‍ ലാലന്റെ മകന്‍ മിഥുലി(17)നാണ് പരിക്ക്. ഡെല്‍ജോ ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.

ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്. യുവാക്കള്‍ ബൈക്കില്‍ ചാലക്കുടി ഭാഗത്തേക്ക് വരികയായിരുന്നു. ബൈക്കിന്റെ മുന്‍പിലുണ്ടായിരുന്ന സ്വകാര്യബസ് പാലത്തിനു സമീപം പെട്ടന്ന് നിര്‍ത്തി. അതില്‍ ഇടിക്കാതിരിക്കാന്‍ ബൈക്ക് പെട്ടെന്ന്‌ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് എതിരെ വന്ന മറ്റൊരു സ്വകാര്യ ബസിലിടിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *