കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം തിരിച്ചറിയുക, സഹകരണ സംഘങ്ങളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. സി.ഐ.ടി.യു പേരാവൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ നടന്ന സംഗമം അഡ്വ.കെ.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. എം.സി ഷാജു, പി.വി പ്രഭാകരന്‍, സി.സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.