പേരാവൂ:കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്സ് അസോസിയേഷന്‍ പേരാവൂര്‍ മേഖല കൗണ്‍സില്‍ യോഗവും അനുമോദനവും ഐഡി കാര്‍ഡ് വിതരണവും പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്നു. സി.ഇ.ഒ. എ ജില്ലാ പ്രസിഡണ്ട് ജോര്‍ജുകുട്ടി വാളുവെട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു.
കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്സ് അസോസിയേഷന്‍ പേരാവൂര്‍ മേഖല കൗണ്‍സില്‍ യോഗവും ആഗസ്റ്റ് ഒന്നിന് പൂളക്കുറ്റി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചു പേരുടെ ജീവന്‍ രക്ഷിച്ച സി.ഇ.ഒ. എ അങ്കം ജിബിന്‍ ജോസഫിനുള്ള അനുമോദനവും അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണവുമാണ് പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്നത്.
ചടങ്ങില്‍ മേഖലാ സെക്രട്ടറി ബി.കെ സക്കരിയ അധ്യക്ഷനായി.ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ ഖാദര്‍ ഐഡി കാര്‍ഡ് വിതരണം നടത്തി. ഷാജി വണ്ടനാഴി, ജയിംസ് മരിയന്‍ , റോജര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.