പേരാവൂര്‍: ആശുപത്രി നിര്‍മ്മാണം ഉടന്‍ ആരംഭിക്കുക, ആശുപത്രിയില്‍ അടിയന്തിരമായി അനസ്തിസ്റ്റിനെ നിയമിക്കുക, ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത് പൊതു റോഡില്‍ നിന്നും മാറ്റി ഉചിതമായ മറ്റൊരു സ്ഥലം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്ലീം യൂത്ത് ലീഗ് പേരാവൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപം ധര്‍ണ്ണാ സമരം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.
എം.വൈ.എല്‍ പേരാവൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സി.പി ഷഫീക്ക് അധ്യക്ഷത വഹിച്ചു. എം.വൈ.എല്‍ പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സിറാജ് പൂക്കോത്ത്, ഷബീര്‍ കെ.സി, സലാം പാണമ്പ്രോന്‍, കാസിം പേരാവൂര്‍ എന്നിവര്‍ സംസാരിച്ചു.സക്കരിയ ബി കെ, ഗഫൂര്‍ എസ്.കെ, ഫൈസല്‍, ഷമാസ്, ഷംസീര്‍, അജ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി