തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഈസ്റ്റ് കലൂര്‍ സ്വദേശി ഇ.ബി. സിബി (60) യാണ് മരിച്ചത്. കുമാരമംഗലം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ജീവനക്കരനായിരുന്നു. പെരുമാകണ്ടം നരകുഴിയില്‍ വെച്ചാണ് കാര്‍ കത്തി നശിച്ചത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
റോഡില്‍ നിന്നും മാറ്റി വാഹനം നിര്‍ത്തിയിട്ട നിലയിലായിരുന്നു. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. വീട്ടില്‍ നിന്ന് രാവിലെ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബിയെന്നാണ് വിവരം. എങ്ങനെയാണ് തീപിടിച്ചതെന്നതില്‍ വ്യക്തതയില്ല.