KSRTC യുടെ സാമ്പത്തിക കണക്ക് നോക്കുന്നത് താനെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഒന്നാം തീയതി ശബളം നല്‍കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ 1 തീയതി ശബള വിതരണം ആരംഭിക്കും. 8 വര്‍ഷത്തിനിടയില്‍ 10,000 കോടിയാണ് KSRTCക്ക് സര്‍ക്കാര്‍ നല്‍കിയത്.
ശമ്പളത്തെക്കാള്‍ ‘ കൂടുതല്‍ പെന്‍ഷനാണ് നല്‍കുന്നത്. KSRTC യുടെ നഷ്ട്ടം കുറഞ്ഞു. KSRTC യില്‍ മൂന്ന് മാസം കൊണ്ട് പൂര്‍ണമായും കബ്യൂട്ടര്‍ വല്‍ക്കരണം നടക്കും. 5 ദിവസത്തില്‍ അധികം ഒരു ഫയല്‍ വെക്കാന്‍ സാധിക്കില്ല. ഉടന്‍ തീര്‍പ്പാക്കാനും നിര്‍ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.
മോട്ടോര്‍ വെക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് അടുത്ത ദിവസം ടാബ് വിതരണം ചെയ്യും. ലൈസന്‍സ് സ്‌പോട്ടില്‍ വിതരണം ചെയ്യാന്‍ ഉതുകുന്നതിനാണ് ടാബ്. ഡ്രൈവിങ്ങ് ടെസ്റ്റില്‍ ഉടന്‍ മാറ്റം വരും. ഡ്രൈവിങ്ങ് ടെസ്റ്റ് ക്യാമറയില്‍ ചിത്രീകരിക്കും.
KSRTCയില്‍ 90 % ജീവനക്കാര്‍ നല്ലതാണ്. ഒരു 4 % പ്രശ്‌നക്കാരാണ് അവരാണ് ആളുകളോട് മോശമായി പെരുമാറുന്നതും, അപകടം ഉണ്ടാക്കുന്നതും. സൂപ്പര്‍ഫാസ്റ്റ് KSRTC ബസ്സുകള്‍ AC ആക്കുക എന്നതാണ് ലക്ഷ്യം. ചാര്‍ജ് വര്‍ദ്ധനവ് ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
ട്രൈയല്‍ ഉടന്‍ ആരംഭിക്കും. വിജയിച്ചാല്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. ആന്‍ഡ്രോയിഡ് ടിക്കറ്റ് മിഷന്‍ ഉടന്‍ ആരംഭിക്കും. ചലോ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. KSRTC ക്ക് പുതിയ ആപ്പ് ഉടന്‍ വരും. ബസ്സിന്റെ സഞ്ചാര പാത തിരിച്ച് അറിയുന്ന രീതിയിലാണ് പദ്ധതി.
ട്രെയിന്‍ ആപ്പുകള്‍ക്ക് സമാനമായ രീതിയിലാണ് ആപ്പ്. ബസ്സ് സ്റ്റേഷന്‍ നവീകരം ഉടന്‍ ഉണ്ടാകും. KSRTC സ്റ്റാന്റുകളിലെ ബാത്ത് റൂം മുഴുവന്‍ ക്ലീനിങ്ങ് ഉടന്‍. ഭക്ഷണ വിതരണം ആരംഭിക്കാനുള്ള പദ്ധതി തയ്യാര്‍. സുലഭം എന്ന ഏജന്‍സിയുമായി സഹകരിച്ചാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.