സംസ്ഥാനത്ത് രൂക്ഷമായ മരുന്നുക്ഷാമം മറികടക്കാന്‍ തമിഴ്‌നാട് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ നിന്ന് കേരളം മരുന്നുവാങ്ങുന്നു. എലിപ്പനി പ്രതിരോധത്തിനായി അഞ്ചുലക്ഷം ഡോക്സിസൈക്ലിന്‍ ഗുളികയാണ് വാങ്ങുക.തമിഴ്‌നാട് സര്‍ക്കാര്‍ വാങ്ങിയ കുറഞ്ഞ വിലയ്ക്കുതന്നെ മരുന്നുനല്‍കാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. എത്തിക്കാനുള്ള ചെലവ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഹിക്കും. കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി വഴി മരുന്നു വാങ്ങി ആശുപത്രികള്‍ക്ക് നല്‍കാനാണ് തീരുമാനിച്ചതെങ്കിലും ഫലപ്രാപ്തിയിലെത്താത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. ബാക്ടീരിയക്ക് എതിരായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക് ഗുളികയായ ഡോക്സിസൈക്ലിന് ഇക്കൊല്ലം ആവശ്യക്കാരേറിയതാണ് മരുന്നു ക്ഷാമത്തിന് കാരണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.