Hivision Channel

ദൗത്യത്തിനിടെ കടുവ ദേഹത്തേക്ക് ചാടി വീണ് ആര്‍ ആര്‍ ടി അംഗത്തിന് കൈക്ക് പരിക്കേറ്റു

വയനാട് പഞ്ചാരകൊല്ലിയില്‍ ദൗത്യത്തിനിടെ കടുവ ആക്രമിച്ച ആര്‍ആര്‍ടി അംഗത്തിന്റെ പരുക്ക് ഗുരുതരമല്ല. ജയസൂര്യക്ക് വലത് കൈക്കാണ് പരുക്കേറ്റത്. ദൗത്യത്തിനിടെ കടുവ ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. തുടര്‍ന്ന് ആര്‍ആര്‍ടി അംഗം ഷീല്‍ഡ് കൊണ്ട് പ്രതിരോധിക്കുകയായിരുന്നു. ഇതിനിടെയാണ് കൈക്ക് പരുക്കേറ്റത്. കടുവയുടെ നഖം കൊണ്ടാണ് പരുക്കേറ്റത്. മക്കിമല സ്വദേശിയാണ് ജയസൂര്യ.

ജയസൂര്യയുമായി ബന്ധു വിജിന്‍ സംസാരിച്ചിരുന്നു. കുഴപ്പം ഒന്നുമില്ല. കൈക്കാണ് പരുക്കേറ്റതെന്നും താന്‍ ഓക്കേയാണെന്ന് ജയസൂര്യ പറഞ്ഞതായി വിജിന്‍ പറഞ്ഞു. മാനന്തവാടിയിലെ ആര്‍ ടി അംഗമാണ് ജയസൂര്യ. പരുക്കേറ്റ ജയസൂര്യയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിക്കും. കടുവയ്ക്കായുള്ള തിരച്ചിലിനിടെയാണ് കടുവ ആര്‍ആര്‍ടി അംഗത്തെ ആക്രമിച്ചത്. കടുവ ചാടി വീണ് ആക്രമിക്കുകയായിരുന്നുവെന്ന് മന്ത്രി ഒആര്‍ കേളു പറഞ്ഞു

ജയസൂര്യക്ക് പ്രാഥമിക ചികിത്സ നല്‍കാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്. പരുക്കേറ്റയാളെ പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. രാധ കൊല്ലപ്പെട്ട പ്രദേശത്തിന് സമീപത്താണ് ആര്‍ആര്‍ടി അംഗത്തിന് നേരെയും കടുവ ആക്രമിച്ചത്. വനത്തിനുള്ളില്‍ വെച്ചാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സംഘങ്ങളായുള്ള കടുവയ്ക്കായുള്ള തിരിച്ചിലിനിടെയാണ് ജയസൂര്യയെ കടുവ ആക്രമിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *