മദ്യത്തിന് വില കൂട്ടി സംസ്ഥാന സര്‍ക്കാര്‍.ഒരു കുപ്പി മദ്യത്തിന് ശരാശരി 10% വിലവര്‍ധനയുണ്ടാകും. സര്‍ക്കാര്‍ മദ്യമായ ജവാന് പത്ത് രൂപ കൂട്ടി. മദ്യക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ബെവ്‌കോയുടെ നിയന്ത്രണത്തില്‍ ഉല്‍പാദിപ്പിച്ചു വില്‍ക്കുന്ന ജവാന്‍ റമ്മിനും വില കൂട്ടി. പത്ത് രൂപയാണ് വര്‍ധിപ്പിച്ചത്.
ലിറ്ററിന് 640 രൂപയായിരുന്ന ജവാന്‍ മദ്യത്തിന് 650 രൂപയായി. നാളെ മുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരും. ബെവ്കോയും മദ്യകമ്പനികളും തമ്മില്‍ റേറ്റ് കോണ്‍ട്രാക്ട് ഉണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് വില്‍ക്കുന്ന മദ്യത്തിന്റെ വില നിശ്ചയിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിനെ തുടര്‍ന്ന് മദ്യത്തിന്റെ വില വര്‍ധിപ്പിക്കണമെന്ന് മദ്യ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നത്. എല്ലാ വര്‍ഷവും വില വര്‍ധനവ് മദ്യ കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. ഇത്തവണ പത്ത് ശതമാനം വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ആയിരത്തിന് താഴെയുള്ള മദ്യങ്ങള്‍ക്ക് 10 മുതല്‍ 50 രൂപ വരെയാണ് വര്‍ധനയുണ്ടാവുക. 1000ന് മുകളില്‍ വിലവരുന്ന മദ്യങ്ങള്‍ക്ക് 100 മുതല്‍ 130 രൂപ വരെയുമാണ് വര്‍ധനവ്. 341 ബ്രാന്‍ഡുകള്‍ക്ക് വില വര്‍ധിച്ചപ്പോള്‍ 107 ബ്രാന്‍ഡുകള്‍ക്ക് വില കുറച്ചിട്ടുമുണ്ട്. 301 ബ്രാന്‍ഡുകള്‍ക്ക് വിലയില്‍ മാറ്റമില്ല.