മണത്തണ: പേരാവൂര്‍ ടൗണുകളിലെ കടകളില്‍ ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം പരിശോധന നടത്തി. 2 കടകളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടി കൂടി. പഞ്ചായത്ത് സെക്രട്ടറി സി ഹനീഫ, അസി.സെക്രട്ടറി ജോഷ്വ, പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍ വി.പി ബാബുരാജ്, ജെ.എച്ച്.ഐ കെ.ആര്‍ വത്സല, അക്കൗണ്ടന്റ് ജയപ്രകാശ്, ഒ.ജി രാജേഷ്, ശ്രീകല, മഞ്ജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.