കണിച്ചാര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംരംഭക വര്‍ഷം 2022-23 പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പിന്റെയും കണിച്ചാര്‍ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോണ്‍ ലൈസന്‍സ് മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി എന്‍ പ്രദീപന്‍ അധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക് മാനേജര്‍ വൈശാഖ്, ഗ്രാമീണ്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ പി.ജെ രേഖ, കുഞ്ഞനന്ദന്‍, പേരാവൂര്‍ ബ്ലോക്ക് ഐ.ഇ.ഒ കെ അഖില്‍, വ്യവസായ വകുപ്പ് ഇന്റേണ്‍ ടി.വി വൈശാഖ് എന്നിവര്‍ സംബന്ധിച്ചു.