പാലക്കാട് കല്ലടിക്കോടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ത്ഥികള്‍ മരിച്ചതായി സ്ഥിരീകരിച്ചു. റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. സ്‌കൂള്‍ വിട്ട് പോവുകയായിരുന്ന വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. ലോറിക്കടിയില്‍ കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സിമന്റ് ലോറി ഭാഗികമായി ഉയര്‍ത്തിയിട്ടുണ്ട്. ലോറിക്കടിയില്‍ 5 കുട്ടികള്‍ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.