‘കരുതലും കൈത്താങ്ങും’ താലൂക്ക് തല അദാലത്തിന് ജില്ലയിൽ തിങ്കളാഴ്ച സമാപനമാവും. ഇരിട്ടി താലൂക്ക് തല അദാലത്ത് രാവിലെ 10 മുതൽ ഇരിട്ടി തന്തോട് സെൻറ് ജോസഫ് ചർച്ച് ഹാളിൽ നടക്കും. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഒആർ കേളു എന്നിവർ നേതൃത്വം നൽകും. ഡിസംബർ ആറ് വരെ ഓൺലൈനായും നേരിട്ടും ലഭിച്ച പരാതികൾ അദാലത്തിൽ തീർപ്പാക്കും. തുടർന്ന് മന്ത്രിമാർ പൊതുജനങ്ങളിൽനിന്ന് പുതിയ പരാതികൾ സ്വീകരിക്കും. അദാലത്ത് ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാൻ പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമ്മാണം, ഭൂമി കൈയേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും)* സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ* കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി)* വയോജന സംരക്ഷണം* പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ* മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ* ശാരീരിക/ ബുദ്ധി/ മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ* പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം, പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും* റേഷൻകാർഡ് (എപിഎൽ, ബിപിഎൽ-ചികിത്സാ ആവശ്യങ്ങൾക്ക്)* കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ* വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ* ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ* വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി* ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ* വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം* വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ* തണ്ണീർത്തട സംരക്ഷണം* അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്* എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ* പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരംഅദാലത്തിൽ പരിഗണിക്കാത്ത വിഷയങ്ങൾ* നിർദേശങ്ങൾ, അഭിപ്രായങ്ങൾ* ലൈഫ് മിഷൻ* ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പിഎസ്സി സംബന്ധമായ വിഷയങ്ങൾ* വായ്പ എഴുതി തള്ളൽ* പോലീസ് കേസുകൾ* ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം)* മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ* സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുളള)* ജീവനക്കാര്യം (സർക്കാർ)* റവന്യു റിക്കവറി-വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും.