Hivision Channel

പത്താംതരം തുല്യതാ പരീക്ഷയില്‍ മിന്നുന്ന വിജയം

കണ്ണൂര്‍:പത്താമുദയം സമ്പൂര്‍ണ പത്താംതരം തുല്യതാ പദ്ധതിയുടെ ആദ്യ ബാച്ചില്‍ മിന്നുന്ന വിജയം നേടി പഠിതാക്കള്‍. പരീക്ഷ എഴുതിയ 1571 പേരില്‍ 1424 പേരും പാസ്സായി. 90.64 ആണ് വിജയശതമാനം. വിജയിച്ചവരില്‍ 207 പുരുഷന്‍മാരും 1214 സ്ത്രീകളുമാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 42 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 36 പേരും വിജയിച്ചു.
മാടായി പഠന കേന്ദ്രത്തില്‍ നിന്നും പരിക്ഷ എഴുതിയ എ വി താഹിറക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. ഉളിക്കല്‍ പഠന കേന്ദ്രത്തില്‍ നിന്നും പരീക്ഷ എഴുതിയ 81 വയസ്സുള്ള എം ജെ സേവ്യര്‍ ആണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്. മാടായി പഠന കേന്ദ്രത്തില്‍ നിന്നും പരീക്ഷ എഴുതിയ ട്രാന്‍സ്ജെന്‍ഡര്‍ പഠിതാവ് വിജയിച്ചു.
മട്ടന്നൂര്‍ യു പി സ്‌കൂള്‍ (50), വിളക്കോട് യു പി സ്‌കൂള്‍ (28), ചട്ടുകപ്പാറ ജി എച്ച് എസ് എസ് (45), സീതിസാഹിബ് എച്ച്എസ്എസ് തളിപ്പറമ്പ് (34), കോട്ടയം ജിഎച്ച്എസ്എസ് (33), മാങ്ങാട്ടിടം യുപിഎസ് (23), സെന്റ് തോമസ് എച്ച് എസ് എസ് കേളകം (43) എന്നീ പഠന കേന്ദ്രങ്ങളിലാണ് നൂറു ശതമാനം വിജയം.

Leave a Comment

Your email address will not be published. Required fields are marked *