പേരാവൂര്‍:പേരാവൂര്‍ ബ്ലോക്ക് പരിധിയിലെ 4 പഠന കേന്ദ്രങ്ങളിലായി പഠിച്ച് പരീക്ഷയെഴുതിയ 162 പേരില്‍ 160 പേര്‍ വിജയിച്ചു. എസ് സി വിഭാഗത്തില്‍ രണ്ടുപേരും എസ് ടി വിഭാഗത്തില്‍ 17 പേരും പരീക്ഷ എഴുതി. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഒരാളും പരീക്ഷ എഴുതി വിജയിച്ചു.മുഴക്കുന്ന്,കേളകം പഠന കേന്ദ്രങ്ങളില്‍ 100% വിജയം കൈവരിച്ചു.74 വയസ്സ് പ്രായമുള്ള വിളക്കോട് സ്വദേശിനി മാധവി മാവില ആണ് പ്രായം കൂടിയ പഠിതാവ്. പേരാവൂര്‍ മിഥുന്‍ 20 വയസ്സാണ് പ്രായം കുറഞ്ഞ പഠിതാവ്. തൊഴിലുറപ്പ് പദ്ധതിയില്‍ മേറ്റുമാരായി പ്രവര്‍ത്തിക്കുന്നതിന് അടിസ്ഥാന യോഗ്യതയായ പത്താംതരത്തിനു വേണ്ടി 33 പേര്‍ പരീക്ഷയെഴുതി വിജയിച്ചു.