പേരാവൂര്‍:ശ്രീകണ്ഠാപുരം ലിറ്റില്‍ ഫ്ളവര്‍ ഇംഗ്‌ളീഷ് മിഡിയം സ്‌കൂളില്‍ വെച്ച് നടന്ന ഒന്നാമത് സംസ്ഥാന ലങ്കാഡി സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ സബ്ബ് ജൂനിയര്‍ ബോയ്‌സ്, സബ്ബ് ജൂനിയര്‍ ഗേള്‍സ്, ജൂനിയര്‍ ബോയ്‌സ്, ജൂനിയര്‍ ഗേള്‍സ് വിഭാഗങ്ങളില്‍ പേരാവൂരിലെ കുട്ടികളുടെ മിന്നുന്ന പ്രകടനത്തിലൂടെ കണ്ണൂര്‍ ജില്ല ചാമ്പ്യന്മാരായി. പേരാവൂരില്‍ നിന്ന് 42 പേര്‍ ദേശീയ ലങ്കാഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.സബ്ബ് ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ അലന്‍ ജോസഫ് ബിജു,അഡോണ്‍ ജോണ്‍ ബിജു, അനയ് കൃഷണ, പി പാര്‍ഥിപ്,കെ എം വാസുദേവ്, കെ വാസുദേവ് , ഷോണ്‍ തോമസ്,കെ ആര്‍ യദുകൃഷ്ണ, ബ്ലസ്സിന്‍ ഷിജു ജോസഫ്, എന്‍ ആര്‍ നീരജ് എന്നിവരും സബ്ബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ മിഷേല്‍ മരിയ തോമസ്,നിയ റോസ് ബിജു,റിസ ഫാത്തിമ,കെ കൃഷ്ണഞ്ജലി, നൈനിക സി സതീഷ്, പി ഋഷിക, എം അമയ, ഷാല്‍വിയ ബിജു, കാതറിന്‍ ബിജു,റോസ് മരിയ അനില്‍,ഇ പി നിഹാരിക, ദിയ ആന്‍ ഡെന്നി എന്നിവരും,ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ആല്‍ഫി ബിജു,
മാനസി മനോജ്,എം റന ഫാത്തിമ,പി അശ്വതി, ബിസ്മയ ബിജു, ശിഖ പ്രശാന്ത്, അനുഷ്‌ക രാജന്‍, ശിവാനന്ദ കാക്കര,കെ കൃഷ്ണ തീര്‍ത്ഥ, ആനിയ ജോസഫ്, നിവേദിത സി സതീഷ്, ചൈതന്യ വിനോദ്, ഇതിഹ നന്ദ്യത്ത് എന്നിവരും, ജൂനിയര്‍ ബോയിസ് വിഭാഗത്തില്‍ അന്റോണ്‍ ബിജു,അനുജിത് വിജയന്‍, സിജ്മല്‍ മനോജ്, ആഗ്‌നേയ് പുഷ്പന്‍,അലന്‍ അനീഷ് എന്നിവരും സീനിയര്‍ മെന്‍ വിഭാഗത്തില്‍ എം അനുരഞ്,യൂ എസ് സംപ്രീത് എന്നിവര്‍ ഉള്‍പ്പെടെ 42 പേര്‍ ദേശീയ ലങ്കാഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. എല്ലാ കുട്ടികളും തൊണ്ടിയില്‍ സാന്ത്വനം സ്‌പോര്‍ട്‌സ് അക്കാദമിയുടെ കീഴില്‍ പരിശീലനം തേടുന്നവര്‍ ആണ്. തങ്കച്ചന്‍ കോക്കാട്ട് ആണ് പരിശീലകന്‍