മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാഭരണകൂടം.12 മുതല്‍ 15 വരെ പമ്പ ഹില്‍ ടോപ്പില്‍ പാര്‍ക്കിംഗ് ഒഴിവാക്കിയതായും ചാലക്കയം, നിലക്കല്‍ എന്നിവിടങ്ങളില്‍ ആയിരിക്കും പാര്‍ക്കിംഗ് എന്നും ശബരിമല എഡിഎം ഡോ. അരുണ്‍ എസ് നായര്‍ അറിയിച്ചു.
മുക്കുഴി കാനനപാത വഴി 11 മുതല്‍ 14 വരെ ഭക്തര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. പേട്ട തുള്ളല്‍ സംഘത്തില്‍ ഉള്ളവര്‍ക്ക് മാത്രമാകും പ്രവേശനം സാധ്യമാവുക. വെര്‍ച്ച്വല്‍ ക്യൂവില്‍ മുക്കുഴി വഴി ബുക്ക് ചെയ്തവര്‍ പമ്പ വഴി കയറണം. സന്നിധാനത്ത് തങ്ങി ഭക്ഷണം പാചകം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. മകരവിളക്കിനോടനുബന്ധിച്ചുള്ള സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഉത്തരവ് എന്നും എഡിഎം അറിയിച്ചു.