കേളകം : മൂര്‍ച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തില്‍ ഗണേശോത്സവത്തിനോടനുബന്ധിച്ച് സമൂഹ ഗണപതി ഹോമം നടന്നു. ക്ഷേത്രം മേല്‍ശാന്തി ശര്‍മ്മാജിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ഗണപതി ഹോമത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ഈ മാസം 25 മുതല്‍ 31 വരെ ഗണേശോത്സവത്തിനോടനുബന്ധിച്ച്
ക്ഷേത്രത്തില്‍ നിര്‍മ്മാല്യ ദര്‍ശനം, ഗണപതി ഹോമം, ഉഷപൂജ, ഗണപതിയര്‍ച്ചന, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവ നടന്നു വരുന്നുണ്ട്. 31 ന് വാദ്യഘോഷ നാമ ജപത്തോടു കൂടി ഗണപതി വിഗ്രഹം എഴുന്നള്ളിച്ച് ബാവലിപ്പുഴയില്‍ വിഗ്രഹ നിമഞ്ജനം ചെയ്യും.