Hivision Channel

ട്വന്റി പ്ലസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനവും അനുമോദനവും

പേരാവൂര്‍:പേരാവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്വന്റി പ്ലസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വെബ്‌സൈറ്റിന്റെയും,ട്വന്റി പ്ലസ് എഡ്യൂക്കേഷന്റെയും,ടുറിസം കണ്‍സല്‍ട്ടന്‍സി യുടെയും ഉദ്ഘാടനവും, ദേശീയ ലങ്കാഡി ചാമ്പ്യന്‍ഷിപ്പില്‍ മികവ് തെളിയിച്ച കായിക താരങ്ങള്‍ക്കും,പരിശീലകനുമുള്ള അനുമോദനവും പേരാവൂര്‍ രാജധാനി ഓഡിറ്റോറിയത്തില്‍ നടന്നു.പേരാവൂര്‍ നിയോജകമണ്ഡലം എംഎല്‍എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ദേശീയ ലങ്കാഡി ചാമ്പ്യന്‍ഷിപ്പില്‍ മികവ്വ് തെളിയിച്ച കായിക തരങ്ങളെയും പരിശീലകനെയും പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാല്‍ അനുമോദിച്ചു. ട്വിന്റി പ്ലസ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ തോമസ് ജേക്കബ്ബ്, രക്ഷാധികാരി ഡോ. രാമചന്ദ്രന്‍, മാനേജിങ്
ട്രസ്റ്റി ജെയിംസ് നാടികുന്നേല്‍, പി ജെ ദേവസ്യ,ലങ്കാഡി കോച്ച് തങ്കച്ചന്‍ കോക്കാട്ട് എന്നിവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *