Hivision Channel

കിക്മ എംബിഎ അഭിമുഖം മാര്‍ച്ച് 13 ന്

സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്ടൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എംബിഎ (ഫുള്‍ടൈം)2025-27 ബാച്ചിലേക്ക് അഡ്മിഷന് മാര്‍ച്ച് 13 ന് രാവിലെ 10 മുതല്‍ 1 വരെ മണ്ണയാടുള്ള സഹകരണ പരിശീലന കോളേജില്‍ വച്ച് അഭിമുഖം നടത്തുന്നതാണ്.

കേരള സര്‍വ്വകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വവല്‍സര കോഴ്‌സസില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ് എന്നിവയില്‍ സ്‌പെഷലൈസേഷന് അവസരമുണ്ട്.സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.എസ് സി ,എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 8547618290, 94470002106

Leave a Comment

Your email address will not be published. Required fields are marked *