Hivision Channel

കരുവാരകുണ്ടില്‍ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവം; പ്രതി അറസ്റ്റില്‍

മലപ്പുറം കരുവാരകുണ്ടില്‍ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കരുവാരകുണ്ട് സ്വദേശി ജെറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരുവാരക്കുണ്ടിലേതെന്ന പേരില്‍ പ്രചരിപ്പിച്ച ദൃശ്യം യഥാര്‍ത്ഥത്തില്‍ പകര്‍ത്തിയത് വയനാട് തിരുനെല്ലിയില്‍ നിന്നാണ്.

ഒരു നാടിനെ മുഴുവന്‍ പരിഭ്രാന്തിലാഴ്ത്തിയ കുറ്റകൃത്യമാണ് കരുവാരകുണ്ട് സ്വദേശി ജെറിന്‍ ചെയ്തത്. താന്‍ കാറില്‍ രാത്രി യാത്ര ചെയ്യുമ്പോള്‍ കടുവയെ കണ്ടു എന്നും തൊട്ടടുത്തുവെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി എന്നുമാണ് ഇയാള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ വനംവകുപ്പിന്റെ അന്വേഷണത്തില്‍ ഇത് വ്യാജമെന്ന് തെളിഞ്ഞു.

്

മൂന്നുവര്‍ഷം മുന്‍പുള്ള ദൃശ്യം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന് ജെറിന്‍ നിലമ്പൂര്‍ സൗത്ത് ഡി എഫ് ഒ ധനിക് ലാല്‍ മുമ്പാകെ കുറ്റസമ്മതം നടത്തി. വനം വകുപ്പ് കരുവാരകുണ്ട് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസടുത്തത്. രാത്രി തന്നെ ജെറിനെ അറസ്റ്റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *