
മൊകേരി വള്ള്യായില്‍ കാട്ടുപന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ ശ്രീധരന്റെ വീട് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചു.
വീട്ടുകാരുമായി സംസാരിച്ച മന്ത്രി ശ്രീധരന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കെ.പി മോഹനന്‍ എംഎല്‍എ, വനം വന്യജീവി വകുപ്പ് ഉത്തരമേഖലാ സിസിഎഫ് കെ.എസ് ദീപ, ഡി എഫ് ഒ എസ്. വൈശാഖ്, കൂത്തുപറമ്പ് എസിപി കൃഷ്ണന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.














