Hivision Channel

ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെക്കല്‍; ചെലവാകുന്ന തുക ദുരന്തനിവാരണ ഫണ്ടില്‍ വകയിരുത്തി സര്‍ക്കാര്‍

ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ചിലവാകുന്ന തുക ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് നല്‍കുമെന്ന് സര്‍ക്കാര്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക വര്‍ഷത്തില്‍ 1,00,000 രൂപവരെ ഇതിനായി ചെലവഴിക്കാം. ഈ തുക ദുരന്തനിവാരണ ഫണ്ടില്‍ നിന്നാകും അനുവദിക്കുക.

കാട്ടുപന്നികളെ വെടിവെക്കാന്‍ നിയോഗിക്കുന്ന ഷൂട്ടര്‍ക്ക് 1500 രൂപയും കാട്ടുപന്നികളുടെ സംസ്‌കാരത്തിന് 2000 രൂപയും ചെലവഴിക്കാം. പഞ്ചായത്ത് സെക്രെട്ടറിമാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കി ഫണ്ട് ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് നല്‍കും.

നേരത്തെ തദ്ദേശ സ്ഥാപനങ്ങള്‍ അവരുടെ തനത് ഫണ്ടില്‍ നിന്നാണ് ഈ ആവശ്യങ്ങള്‍ക്കായി തുക ചെലവഴിച്ചിരുന്നത്. ഇത് കടുത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നതെന്ന് തദ്ദേശസ്ഥാപനങ്ങള്‍ വനംവകുപ്പിനെ അറിയിച്ചിരുന്നു.

കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്‍കി വനംവകുപ്പ് നേരത്തേ ഉത്തരവിറക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *