Hivision Channel

ഇന്ന് ലോക വനിതാദിനം

ഇന്ന് ലോക വനിതാദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ നേട്ടങ്ങളെ ആദരിക്കുകയും സ്ത്രീകളുടെ തുല്യത ഉറപ്പുവരുത്തുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

വിദ്യാഭ്യാസം, തൊഴില്‍, പൊതുഭരണം തുടങ്ങിയ മേഖലകളില്‍ ഇന്നും നിരവധി വെല്ലുവിളികളാണ് സ്ത്രീകള്‍ നേരിടുന്നത്. ലിംഗവിവേചനം, വേതനത്തിലെ അസമത്വങ്ങളും വിഭവങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനവും സ്ത്രീകളെ കുറിച്ചുള്ള പരമ്പരാഗത മുന്‍വിധികളുമെല്ലാം സ്ത്രീകളുടെ പുരോഗതിക്ക് വിഘാതമായി ഇന്നും തുടരുന്നു.

തൊഴില്‍ സമയം കുറയ്ക്കുക, വേതനവര്‍ധന, വോട്ടവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്, 1908ല്‍ ന്യൂയോര്‍ക്ക് നഗരഹൃദയത്തിലൂടെ വസ്ത്രനിര്‍മ്മാണശാലയിലെ പതിനയ്യായിരത്തിലധികം സ്ത്രീ തൊഴിലാളികള്‍ സംഘടിപ്പിച്ച ഒരു പ്രതിഷേധ പ്രകടനമാണ് പിന്നീട് അന്താരാഷ്ട്ര വനിതാ ദിനത്തിന് വഴിയൊരുക്കിയത്. സാമ്പത്തിക സ്വാതന്ത്ര്യം, ന്യായമായ വേതനം, നേതൃത്വപരമായ ചുമതലകള്‍ എന്നിവയില്‍ സ്ത്രീകളെ പിന്തുണയ്ക്കുകയും ലിംഗപരമായ വിവേചനത്തില്‍ നിന്ന് സ്ത്രീകളെ മോചിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ദിനാചരണം അടിവരയിടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *