
പേരാവൂര്‍: 2017 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍
വില കുറച്ച് കാണിച്ചതുകാരണം അണ്ടര്‍ വാലുവേഷന്‍ നടപടികളില്‍ പെട്ടവര്‍ക്ക് അണ്ടര്‍ വാല്വേഷന്‍ സെറ്റില്‍മെന്റ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭ്യമാക്കുന്നതിനായി പേരാവൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ മാര്‍ച്ച് 20 ന് 10 മണിമുതല്‍ 4.30 മണിവരെ അദാലത്ത് സംഘടിപ്പിക്കുന്നു. ഇളവുകളോടെ അണ്ടര്‍ വാല്വേഷന്‍ കേസുകള്‍ അവസാനിപ്പിച്ച് തുടര്‍ നടപടികള്‍ ഒഴിവാക്കാനുള്ള പദ്ധതി മാര്‍ച്ച് 31ന് അവസാനിക്കുന്നതിനാല്‍ ബന്ധപ്പെട്ടവര്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് പേരാവൂര്‍ സബ്ബ് രജിസ്ട്രാര്‍ അറിയിച്ചു. 2017 ഏപ്രില്‍ 1മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള അണ്ടര്‍ വാല്വേഷന്‍ കേസുകള്‍ക്ക് കോംപൌണ്ടിംഗ് പദ്ധതി പ്രകാരം ആധാരത്തിന്റെ കുറവു ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കുകയും അടക്കേണ്ടുന്ന മുദ്രവില 50% കുറവ് വരുത്തുകയും ചെയ്തിട്ടുണ്ട്. മുദ്രവിലയുടെ 50% മാത്രം അടച്ച് അത്തരം കേസുകള്‍ അവസാനിപ്പിക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 0490-2447800 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.